Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Housewife Who Fe

Thiruvananthapuram

കി​ണ​റ്റി​ൽ വീ​ണ വീ​ട്ട​മ്മ​യെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷി​ച്ചു

കോ​ല​ഞ്ചേ​രി: പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് കു​ട​കു​ത്തി​യി​ൽ കി​ണ​റ്റി​ൽ വീ​ണ വീ​ട്ട​മ്മ​യെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷി​ച്ചു. ത​വ​ള​ച്ചാ​ലി​ക്കു​ഴി​യി​ൽ ശാ​ന്ത​മോ​ഹ​ന​ൻ (57) നെ​യാ​ണ് ഏ​ക​ദേ​ശം 30 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ശാ​ന്ത​യെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഭ​ർ​ത്താ​വ് മോ​ഹ​ന​ൻ കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യി​രു​ന്നു. കി​ണ​റ്റി​ൽ മൂന്ന് അ​ടി​യോ​ളം വെ​ള്ളം ഉ​ണ്ടാ​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ എ​ച്ച്. അ​സൈ​നാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ൾ നെ​റ്റ് റോ​പ്പി​ന്‍റെ സ​ഹാ​യ​ത്താ​ൽ ഇ​റ​ക്കി 2 പേ​രെ​യും ര​ക്ഷി​ച്ചു കി​ണ​റി​നു പു​റ​ത്തെ​ത്തി​ച്ചു. ശാ​ന്ത​മോ​ഹ​നെ ചി​കി​ത്സ​ക്കാ​യി സേ​ന​യു​ടെ ആം​ബു​ല​ൻ​സി​ൽ ത​ന്നെ ആ​ശു​പ​തി​യി​ൽ എ​ത്തി​ച്ചു.

സീ​നി​യ​ർ അ​ഗ്നി​ര​ക്ഷാ ഓ​ഫീ​സ​ർ ര​ഞ്ജി​ത്ത്, ഗ്രേ​ഡ് എ​സ്ടി​ഒ ബെ​ന്നി മാ​ത്യു, അ​ഗ്നി​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നി​ൽ​കു​മാ​ർ റെ​ജി​മോ​ൻ, ഗ​ഫൂ​ർ, ശു​ഹൈ​ബ്, വി​ജി​ത്ത് കു​മാ​ർ, അ​ഖി​ൽ​ദേ​വ് അ​ഭി​ജി​ത്ത്, ഷാ​ന​വാ​സ്, ഹോം ​ഗാ​ർ​ഡ് രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up